1971-ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലെ വീരനായകന് സെക്കന്‍ഡ് ലെഫ്റ്റനന്റ് അരുണ്‍ ഖേതര്‍പാലിന്റെ യഥാര്‍ഥ കഥ പറയുന്ന ഇക്കിസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു.
പാകിസ്ഥാനെ വിറപ്പിച്ച വീരസൈനികന് അരുണ്‍ ഖേതര്പാലായി ബച്ചന്റെ കൊച്ചുമകന് അഗസ്ത്യയാണ് വെള്ളിത്തിരയിലെത്തുന്നത്. പാകിസ്ഥാനെതിരെയുള്ള പോരാട്ടങ്ങളില്‍ ജ്വലിക്കുന്ന വീരനാണ് അരണ് ഖേതര്‍പാല്‍.
ദേശഭക്തിയുടെ മറ്റൊരു സമ്പൂര്ണഇതിഹാസമാണ് ഇന്ത്യ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലറിനെ അമിതാഭ് ബച്ചന് പ്രശംസിക്കുകയും തന്റെ ചെറുമകന് അഗസ്ത്യക്ക് വിജയം നേരുകയും ചെയ്തു.
ബച്ചന് തന്റെ എക്സ് ഹാന്‍ഡില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവയ്ക്കുകയും അഗസ്ത്യക്ക് വേണ്ടി ഒരു കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.
അഗസ്ത്യാ... നിന്നെക്കുറിച്ച് അഭിമാനിക്കുന്നു... സ്നേഹവും വിജയാശംസകളും. ഡിസംബര്‍ 25 ന് ഒരുരാജ്യത്തിന്റെ ധീരത സിനിമാശാലകളിലേക്ക് മാര്‍ച്ച് ചെയ്യുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പരം വീരചക്ര നായകനായ സെക്കന്‍ഡ് ലെഫ്റ്റനന്റ് അരുണ്‍ ഖേതര്‍പാലിന്റെ പറയപ്പെടാത്ത യഥാര്‍ഥ കഥയ്ക്ക് സാക്ഷ്യം വഹിക്കുക... ഈ ക്രിസ്മസിന് ലോകമെമ്പാടുമുള്ള സിനിമാശാലകളില്‍... ബച്ചന് കുറിച്ചു.